CLOSE

ബിജെപിയും നരേന്ദ്രമോദിയും കാണിക്കുന്നതിനേക്കാള്‍ വര്‍ഗീയത സിപിഎം കേരളത്തില്‍ കാണിക്കുന്നു: ഇടി മുഹമ്മദ് ബഷീര്‍

Share

മലപ്പുറം: കേരളത്തില്‍ വര്‍ഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്ക് വില കൊടുക്കുന്നില്ലെന്നും വിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. ബിജെപിയും നരേന്ദ്രമോദിയും ഡല്‍ഹിയില്‍ കാണിക്കുന്നതിനേക്കാള്‍ മോശമായ വര്‍ഗീയതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നതെന്നും സമുദായങ്ങളെ ഭിന്നപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മൗലികമായ കാര്യങ്ങളില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ലെന്നും മുസ്ലീം ലീഗ് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരളത്തിലെ ചില സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം മറ്റുചിലരെ ചവിട്ടിപ്പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.