CLOSE

കെ റെയില്‍ വികസനത്തിന് അനിവാര്യം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

Share

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി പി ഐ സംസ്ഥാനഅസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയില്ല. കെ റെയിലില്‍ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കെ റെയില്‍ വികസനത്തിന് അനിവാര്യമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട് എത്രപേരെ കുടിയൊഴിപ്പിക്കുന്നു, ഇവരുടെ പുനരധിവാസം തുടങ്ങിയവയില്‍ ഇതുവരെ വ്യക്തതതയില്ല. ഈ ആശങ്കകള്‍ ദൂരീകരീകരിച്ച് പദ്ധതി നടപ്പിലാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.

ഇതിനിടെ ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കെ റെയില്‍ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകര്‍ന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും എത്തുന്നത്. കെ റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published.