CLOSE

കിഴക്കമ്പലം സംഘര്‍ഷം: ഗൗരവമായി പരിശോധിക്കാന്‍ കേന്ദ്ര എജന്‍സികള്‍

Share

കൊച്ചി: കിഴക്കമ്പലം സംഘര്‍ഷം ഗൗരവമായി പരിശോധിക്കാന്‍ കേന്ദ്ര എജന്‍സികള്‍. കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാന്‍ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന മേഖലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *