CLOSE

റാന്നിയില്‍ ഒരാളെ കുത്തിക്കൊന്നു; തടയാനെത്തിയ ആള്‍ക്ക് ഗുരുതരം: പ്രതി കസ്റ്റഡിയില്‍

Share

പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്ബന്‍മൂഴിയില്‍ വാക്ക് തര്‍ക്കേതുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . കുറുമ്പന്‍മൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പന്‍മൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പൊലീസിന്റെ ഊര്‍ജ്ജിത അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു . ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *