വടകര: ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം വാഴൂര്‍ പതിനെട്ടാം മൈല്‍ അരീക്കല്‍ താഴെ ഷാജിമോന്‍ എ. കുരുവിളയാണ് (48) മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ അതിരാവിലെ നാലരക്കായിരുന്നു അപകടം. പതിനെട്ടാംമൈലിലെ റേഷന്‍ കടയുടമയായ ഷാജി ചെറുപുഴയിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ച നാലരക്കാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരെ പാല മെഡിസിറ്റിയിലേക്ക് മാറ്റി.
ഭാര്യ: ചെറുപുഴ ചേരുപാറ കൊച്ചുവേലിക്കകത്ത് കുടുംബാംഗം അല്‍ഫോന്‍സ. മക്കള്‍: നതാന്‍ കുര്യന് ഷാജി (പ്ലസ് ടു വിദ്യാര്‍ഥി, കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂള്‍), നീല്‍ ജോസ് (എട്ടാം ക്ലാസ്, സെന്റ് മേരീസ് സ്കൂള്‍ ആനിക്കാട്), നൂതന് മരിയം ഷാജി (ആറാം ക്ലാസ്, എസ്.എച്ച് സ്കൂള്‍ ചെങ്ങളം). ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചെങ്കല്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ സംസ്കാരം നടത്തി.