CLOSE

അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം: കിറ്റക്‌സ് കമ്പനിയോട് വിശദീകരണം തേടി തൊഴില്‍ വകുപ്പ്

Share

കൊച്ചി : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കിറ്റക്‌സ് കമ്പനിയോട് വിശദീകരണം തേടി തൊഴില്‍ വകുപ്പ്. കിറ്റക്‌സില്‍ വിശദമായ പരിശോധന നടത്തുമെന്നും തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ 162 അതിഥി തൊഴിലാളികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നും പോലീസ് പറയുന്നു. പോലീസ് വാഹനങ്ങള്‍ തീ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *