പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിലെ
അഗ്രശാലയ്ക്ക് മുകളില്‍ പുനര്‍ നിര്‍മിച്ച ‘ക്ഷീരശൈലം’ യോഗ ഹാള്‍ ബുധനാഴ്ച്ച സമര്‍പ്പിക്കും.
ക്ഷേത്ര ഉപസമിതിയായ യു. എ. ഇ കമ്മിറ്റിയാണ് ഇത് നിര്‍മിച്ച് നല്‍കുന്നത് .
ക്ഷേത്ര ഭരണ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ന്റെ അധ്യക്ഷതയില്‍ രാവിലെ 10 ന് മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്യും. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്ര ഭജനസമിതിയുടെ പ്രാര്‍ഥയോടെ ആരംഭിക്കുന്ന ചടങ്ങില്‍ നിര്‍മാണ കമ്മിറ്റി ചെയര്മാന് കേവീസ് ബാലകൃഷ്ണന് സ്വാഗതമരുളും.
ഭരണസമിതി ജ. സെക്രട്ടറി പി. പി. ചന്ദ്രശേഖരന്, ട്രഷറര്‍ പി. കെ. രാജേന്ദ്രനാഥ്, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണന്, ക്ഷേത്ര മാതൃസമിതി ജ. സെക്രട്ടറി വീണ കുമാരന്, യു. എ. ഇ.-ദുബായ് കമ്മിറ്റി പ്രസിഡന്റ് പി. കെ. വിജയറാം , ഷാര്‍ജ, അബുദാബി കമ്മിറ്റി പ്രതിനിധികള്‍, നിര്‍മാണ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് പി.വി. കൃഷ്ണന്, നിര്‍മാണ കമ്മിറ്റി അംഗം വി.വി. കുഞ്ഞിക്കണ്ണന് എന്നിവര്‍ ആശംസകള്‍ നേരും. നിര്‍മാണ കമ്മിറ്റി ട്രഷറര്‍ കെ.വി. ശ്രീധരന് നന്ദി പറയും