CLOSE

തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു

Share

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം.

ലാലിന്‍ എന്നയാളാണ് മകളുടെ സുഹൃത്തായ അനൂപ് എന്ന യുവാവിനെ കുത്തിക്കൊന്നത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ലാലു പൊലീസിന് മുന്നില്‍ കീഴടങ്ങി. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനൂപ്. വീട്ടില്‍ അനൂപിനെയും മകളെയും കണ്ടതോടെ വാക്കുതര്‍ക്കവും പിടിവലിയുമുണ്ടായിരുന്നു. ഇതിനിടെയായിരുന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *