CLOSE

തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യും

Share

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യും. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിച്ചതിന് പിന്നാലെയാണ് നടപടി.

ഡി വൈ എസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ തൃക്കാക്കര കൗണ്‍സിലര്‍മാരുടെ മൊഴിയെടുക്കും.

കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങളിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളിലും തെളിവുകള്‍ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം കവറിലാക്കി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *