CLOSE

കള്ളനെന്ന് കരുതി അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നു

Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരന്‍ അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ കീഴടങ്ങി.

തിരുവനന്തപുരം പേട്ടയില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് പെട്ടെന്നൊരാള്‍ ഓടിമറയുകയും ബാത്രൂമില്‍ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്.

കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു പോലീസിന് നല്‍കിയ മൊഴി.

Leave a Reply

Your email address will not be published.