CLOSE

വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി

Share

തൃശൂര്‍: തൃശൂരില്‍ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി ഇന്ന് വിവാഹിതയായി. വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച് നടന്നു. അന്ന് വിവാഹമുറപ്പിച്ച നിധിന്‍ തന്നെയാണ് വരന്‍.

ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വര്‍ണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിന്‍. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്. ഇതില്‍ മനംനൊന്താണ് വിപിന്‍ ആത്മഹത്യ ചെയ്തത്.

കടയിലിരുന്ന് ഏറെ നേരമായിട്ടും വിപിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.