CLOSE

ജിഫ്രി തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ എഫ് ബി പോസ്റ്റിട്ടതിന് ലീഗ് നേതാവിനെതിരെ നടപടി

Share

സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങള്‍ക്കെതിരായ എഫ് ബി പോസ്റ്റിട്ട വയനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യ ഖാന്‍ തലയ്ക്കലിനെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ് നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും യഹ്യ ഖാനെ നീക്കം ചെയ്തതായി മുസ്ലിം ലീഗ് അറിയിച്ചു.

ജിഫ്രി കോയ തങ്ങള്‍ക്ക് വധ ഭീഷണി എന്ന വാര്‍ത്തയ്ക്ക് താഴെയാണ് യഹ്യ ഖാന്‍ അധിക്ഷേപകരമായ കമന്റിട്ടത്. ഇതിനെ തുടര്‍ന്ന് വയനാട് എസ് കെ എസ് എസ് എഫ് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ നടപടി.

വാര്‍ത്തകളില്‍ നില നില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. എന്നാല്‍ ഇത് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നടത്തിയ കമന്റാണ് എന്നായിരുന്നു യഹ്യയുടെ വിശദീകരണം. ചിലര്‍ ഇത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.