CLOSE

അമ്പലവയല്‍ കൊലപാതകം; മറ്റാര്‍ക്കും പങ്കില്ല, കൊല നടത്തിയത് അമ്മയും പെണ്‍മക്കളും ചേര്‍ന്ന്

Share

വയനാട്: അമ്പലവയലില്‍ മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയും രണ്ട് പെണ്‍മക്കളും ചേര്‍ന്നെന്ന് പോ ലീസ്. കൊലപതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. പെണ്‍കുട്ടികളേയും അമ്മയെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടുമെനിന്നു. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും കണ്ടെടുത്തു. മൃതദേഹത്തില്‍ നിന്നും കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഫോണ്‍ കണ്ടെടുത്തു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 68 വയസുകാരനായ മുഹമ്മദും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം ചാക്കില്‍ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയ നിലയിലായിരുന്നു. കാല്‍ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെണ്‍കുട്ടികളും പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *