തൃത്താല: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെറുകോട് സ്വദേശികളായ സെയ്തലവി (50), സക്കീര്‍ (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചന്ദനം കടത്താനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. തൃത്താല എക്‌സൈസ് ആലൂരില്‍ നടത്തിയ പരിശോധനയിലാണ് 170 കിലോയോളം ചന്ദനം പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ ആര്‍ രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഹമ്മദ് സുധീര്‍, പി അരുണ്‍, പി.എസ് മനോജ്, ടി പൊന്നുവാവ എന്നിവര്‍ പങ്കെടുത്തു.