CLOSE

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം; അന്വേഷണത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു: കെ സുരേന്ദ്രന്‍

Share

ആലപ്പുഴ: രണ്‍ജീത് വധക്കേസ് അന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലയാളികള്‍ സംസ്ഥാനം വിട്ടെന്ന എ ഡി ജി പിയുടെ പ്രസ്താവന കുറ്റസമ്മതമാണ്. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പോലീസ് സമ്മതിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പോലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോലീസില്‍ മാത്രമല്ല ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു

കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്എസിനെ കുറിച്ച് പറയുന്നത്. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ആര്‍എസ്എസിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും തമ്മില്‍ ഉപമിക്കരുത്. ഷാന്‍ വധക്കേസില്‍ നിരപരാധികളെയാണ് ക്രൂശിക്കുന്നത്. ആര്‍എസ്എസ്‌കാര്‍ പോലീസില്‍ മാത്രമല്ല രാജ്യം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ആര്‍എസ്എസ്‌കാര്‍ പോലീസിലുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് അറിയാത്ത കാര്യമല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.