CLOSE

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍

Share

നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍.

നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം കഞ്ചാവും 1600 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്ബിന് സമാപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *