അഞ്ചാലുംമൂട്: കുരീപ്പുഴ അയ്യന്‍കോയിക്കല്‍ ക്ഷേത്ര കളത്തട്ടില്‍ ഉറങ്ങിക്കിടന്ന വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അഞ്ചാലുംമൂട് പോലീസ് പിടിയില്‍. അഞ്ചാലുംമൂട് കുരീപ്പുഴ പേനയത്ത് കിഴക്കത്തില്‍ ശ്യാംകുമാറാണ് (36) പിടിയിലായത്. സുകുമാരപിള്ളയെയാണ് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ 26ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നെഞ്ചത്ത് ചവിട്ടി ഉണര്‍ത്തി കത്തി കൊണ്ട് നെഞ്ചിലും വയറ്റിലും വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ വയോധികന്‍ ചികിത്സയിലാണ്. ഇരുവരും തമ്മിലുള്ള വഴിത്തര്‍ക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ശ്യാംകുമാറിനെ കേരളപുരത്തു നിന്നാണ് പോലീസ് പിടികൂടിയത്. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി ദേവരാജന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം, സിറാജുദ്ദീന്‍, ലഗേഷ്, പ്രദീപ്, എ.എസ്.ഐ റെജിമോന്‍, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.