CLOSE

മതേതര ചിന്തകള്‍ മറന്ന് കൊണ്ടാണ് ചില വിഷയങ്ങളില്‍ ലീഗ് പ്രവര്‍ത്തിക്കുന്നത്: എ കെ ശശീന്ദ്രന്‍

Share

കോട്ടക്കല്‍ : മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. മതേതര കക്ഷികള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ മുസ്ലിം ലീഗ് ഒരു തുരുത്തായി മാറി നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. എന്നാല്‍, ചില വിഷയങ്ങളില്‍ മതേതര ചിന്തകള്‍ മറന്ന് കൊണ്ടാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ലീഗിന് നല്ല സ്വാധീനമുണ്ടെങ്കിലും മതേതര സംസ്ഥാനത്തിന് പറ്റിയ മാനസികാവസ്ഥയിലേക്ക് അണികളേയും മുസ്ലിം സമുദായത്തേയും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ആയുര്‍വേദ ചികിത്സക്കെത്തിയതായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ലീഗിനെതിരെ രംഗത്ത് വന്നിരുന്നു. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്തണിയാന്‍ ശ്രമിക്കുന്നു എന്നാണ് തിരൂരില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *