CLOSE

കെ റെയില്‍ പദ്ധതി; സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി

Share

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി. പഠനം നടത്തുക കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏര്‍പ്പെടുത്തി. കല്ല് ഇടല്‍ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ 19 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടര്‍ ഭൂമി. 100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം.

കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെല്‍ത്ത് സര്‍വീസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. കെ റെയില്‍ പ്രഖ്യാപനമുണ്ടയത് മുതല്‍ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകള്‍ എന്നിവരെല്ലാം ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.