CLOSE

ഒമിക്രോണ്‍ വ്യാപനം; പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത വേണം: ആരോഗ്യമന്ത്രി

Share

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത വേണം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത വേണം. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്നതില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാക്‌സിനേഷന്‍ സ്പെഷ്യല്‍ ഡ്രൈവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാളെ അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിന്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. 15 നും 18 നും ഇടയിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. കുട്ടികളുടെ രജിസ്‌ട്രേഷന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ തേടിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്‌കൂളുകളുടെ സഹായം കൂടി തേടും. കുട്ടികള്‍ക്കായി പ്രത്യേക വാകിസ്നേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.