CLOSE

ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി

Share

മലപ്പുറം: ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ നിലമ്ബൂരില്‍ അറസ്റ്റിലായി.നിലമ്ബൂര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍, മമ്ബാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കന്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ നിലമ്ബുര്‍ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ നേരത്തേയും പ്രതികളാണ്. സാമ്ബത്തിക ശേഷിയുള്ള വ്യക്തികളെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചുവരുത്തി ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ചിത്രങ്ങളും എടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതി.

Leave a Reply

Your email address will not be published. Required fields are marked *