തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്തെന്ന കേസില്‍ പിതാവ് അറസ്റ്റില്‍.
സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.