CLOSE

32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതിരഞ്ഞെടുപ്പ്

Share

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 7 നും വോട്ടെണ്ണല്‍ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ – തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, പേര് ക്രമത്തില്‍.

തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 90. വെട്ടുകാട്; ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്ക്കോട്; പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തന്‍കോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്
കൊല്ലം- ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര
ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂര്‍
കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂര്‍ സെന്‍ട്രല്‍
ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി
എറണാകുളം- കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 63. ഗാന്ധിനഗര്‍; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ
തൃശൂര്‍- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്
പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂര്‍ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കില്‍മട; എരുമയൂര്‍ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, 08. കര്‍ക്കിടകച്ചാല്‍
മലപ്പുറം- പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കല്‍; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്
കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നന്‍മണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്
കണ്ണൂര്‍- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്
കാസര്‍ഗോഡ് – കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.

Leave a Reply

Your email address will not be published.