തിരുവനന്തപുരം: പെരിങ്ങമലയില്‍ കിടപ്പുമുറിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കാണാനില്ല. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടില്‍ ആണ് സംഭവം.
വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോള്‍ നാസില ബീഗത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു .കൊലപാതക കാരണം മനസിലായില്ല. അന്വേഷണം തുടരുകയാണ് .