കൊട്ടിയം: പട്ടാപ്പകല്‍ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. തൃക്കോവില്‍വട്ടം മുഖത്തല പാങ്കോണം കൊച്ചുകുന്നത്തുവിള വീട്ടില്‍ ഉദയന്‍ (40), തൃക്കോവില്‍വട്ടം വെറ്റിലത്താഴം പനമ്ബില് വീട്ടില്‍ ശിവജി എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കോവില്‍വട്ടം വെറ്റിലത്താഴം ഡീസന്റ്മുക്ക് ദിവ്യ പാക്കിങ് സെന്ററിന് സമീപം ചരുവിളവീട്ടില്‍ മഹേശന്പിള്ളയുടെ വീട്ടിലെ അലമാര വെട്ടിപ്പൊളിച്ച് അരപ്പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണമോതിരങ്ങളും ഏകദേശം 10,000 രൂപയുമാണ് മോഷ്ടിച്ചത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പിയുടെ നിര്‍ദേശാനുസരണം കൊട്ടിയം ഐ.എസ്.എച്ച്.ഒ ജിംസ്റ്റല്‍, എസ്.ഐമാരായ സുജിത്ത് ജി. നായര്‍, റെക്സണ്‍, സി.പി.ഒ ബിജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.