CLOSE

പള്ളിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റില്‍

Share

കായംകുളം: പള്ളിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കാദീശ ഓര്‍ത്തഡോക്‌സ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവള്ളി പുലിപ്പറത്തറ വീട്ടില്‍ അനില്‍ (46), കാര്‍ത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്ബടത്ത് പ്രസന്നകുമാര്‍ (52), ഇയാളുടെ പെണ്‍സുഹൃത്ത് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന രതി (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ഓട്ടുമണിക്ക് 75 വര്‍ഷം പഴക്കവും 155 കിലോ തൂക്കവുമുണ്ട്. മണി രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് പട്ടാമ്ബിയിലുള്ള ആക്രിക്കച്ചവടക്കാരന് വില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂവരും അറസ്റ്റിലായത്. ഡിവൈ.എസ്.പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *