തിരുവനന്തപുരം: കേരള ലാ അക്കാദമി മൂട്ട് കോര്‍ട്ട് സൊസൈറ്റിയുടെയും ക്ലൈന്റ് കണ്സല്ട്ടിംഗ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ഇരുപത്തിയൊന്നാമത് നാഷണല്‍ ക്ലയിന്റ് കണ്സല്ട്ടിഗ് കോമ്പറ്റീഷന് 2021 നവംബര്‍ 11 വൈകുന്നേരം 5.30ന് വെര്‍ച്വലായി കേരള ഹൈകോര്‍ട്ട് ജഡ്ജി സുനില്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലയിന്റ് കണ്‍സള്‍ട്ടിംഗ് മത്സരങ്ങള്‍ വളര്‍ന്നുവരുന്ന അഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി വളലെ അധികം ഉപയോഗ പ്രദമാണെന്ന് ഹൈക്കോടതി ജഡ്ജി അഭിപ്രായപ്പെട്ടു.
മുന്‍ നിയമ ഉപദേശ്ടാവ് ഡോ. എന്‍. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലാ അക്കാദമി ഡയറക്ടര്‍ അഡ്വ. നാഗരാജ് നാരായണന്, പ്രൊഫ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഹരീന്ദ്രന്‍ കെ. സ്വാഗതവും മൂട്ട് കോര്‍ട്ട് സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി നന്ദിയും രേഖപ്പെടുത്തി.