CLOSE

റേഷന്‍ കട വഴി സബ്‌സിഡി സാധന വിതരണം മാവേലി സ്റ്റോര്‍ ഇല്ലാത്തിടത്തു മാത്രം: മന്ത്രി ജി.ആര്‍. അനില്‍

Share

മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാന്‍ പ്രയാസമുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷന്‍ കടകള്‍ വഴി സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്‌സിഡി സാധനങ്ങള്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

മാവേലി സ്റ്റോറുകളിലൂടെ കാര്‍ഡ് ഉടമകള്‍ക്കു കുറഞ്ഞ നിരക്കില്‍ സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ചില ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാവേലി സ്റ്റോറുകളുടെ അഭാവംമൂലം സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിനു പ്രയാസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപ പ്രദേശങ്ങളില്‍ മാവേലി സ്റ്റോറുകള്‍ നിലവിലില്ലാത്ത ഇടങ്ങളിലെ റേഷന്‍ ഷോപ്പുകള്‍ തെരഞ്ഞെടുത്തു സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്ന നടപടി ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *