CLOSE

ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ പ്രവേശനം: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Share

ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട്സ് എന്ന ലിങ്കില്‍ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കി അപേക്ഷകര്‍ക്ക് വിവരങ്ങള്‍ അറിയാം. അലോട്ട്മെന്റ് സ്ളിപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. നവംബര്‍ 16ന് വൈകിട്ട് നാലു മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവേശനം നേടാം. തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കും. വെയിറ്റിങ് ലിസ്റ്റ് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 16 മുതല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *