പന്തളം: പശുഫാമില്‍ നിന്ന് ഇരുചക്രവാഹനവും പണവുമായി കടന്ന് കളഞ്ഞ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പന്തളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്, പൊള്ളാച്ചി ജെല്ലിമേട്ടില്‍ കറുപ്പ്യ (42)യാണ് അറസ്റ്റിലായത്.
കുരമ്പാല ശങ്കരത്തില്‍ ജോജോ തോമസ് കുരമ്പാല മാവരപാറക്ക് സമീപം നടത്തുന്ന പശുഫാമിലെ ജോലിക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞ ആഗ്സ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. പാല്‍ വിതരണത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനവും 30,000 രൂപയും മോഷ്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.
പശുഫാം ഉടമ ജോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പൊലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.