CLOSE

കാരംസ് ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

Share

കുവൈത്ത്: കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍
(കെ ഇ എ ) കുവൈത്ത് ഖൈത്താന്‍ ഏരിയ 2021 ഡിസംബര്‍ 3ന് (വെള്ളിയാഴ്ച) സംഘടിപ്പിക്കുന്ന സഹീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ കാരംസ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ബദര്‍ അല്‍ സമാ ഹാളില്‍ വെച്ച് നടന്നു.

ഖലീദ് പള്ളിക്കരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെ ഇ എ പേട്രണ്‍ അപ്‌സര മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കെ ഇ എ ജനറല്‍ സെക്രട്ടറി സുധന്‍ ആവികര, ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ചുള്ളിക്കര, ചീഫ് കോഡിനേറ്റര്‍ അസീസ് തളങ്കര, സെന്റര്‍ കമ്മിറ്റി അംഗങ്ങളായ യാദവ് ഹോസ്ദുര്‍ഗ്, ശ്രീനിവാസ്, ഖൈത്താന്‍ അഡൈ്വസറി അംഗം ഇബ്രാഹിം കുന്നില്‍, കാസര്‍ഗോഡ് ഉത്സവ് കണ്‍വീനര്‍ അബ്ദു കടവത്ത് എന്നിവര്‍ സംസാരിച്ചു.

ഖൈത്താന്‍ ഭാരവാഹികളായ കബീര്‍ മഞ്ഞംപാറ, അഷറഫ് കോളിയടുക്കം, സാജിദ് സുല്‍ത്താന്‍ എന്നിവര്‍ സംബന്ധിച്ചു.

കരംസ് ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ കുമാര്‍ പുല്ലൂര്‍ സ്വാഗതവും സമ്പത്ത് മുള്ളേരിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *