ചെറുവത്തൂര്‍: രണ്ടു കുട്ടികളുടെ മാതാവായ ഭര്‍തൃമതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊടക്കാട് കൂക്കാനത്തെ ആര്‍മി ഉദ്യോഗസ്ഥനായ വി.പി പ്രദീഷിന്റെ ഭാര്യ ഷിജിന (35) ആണ് ഇന്ന് പുലര്‍ച്ചെ അയല്‍വാസിയുടെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
കരിവെള്ളൂര്‍ കൊഴുമ്മലിലെ ചന്ദ്രന് -ശ്യാമള ദമ്പതികളുടെ മകളാണ്. പുലര്‍ച്ചെ 4.30 മണിയോടെ സഹോദരന് ജിതേഷിനെ ഫോണില്‍ വിളിച്ച് എന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്നാവശ്യപ്പെട്ടിരുന്നു. വിളിയില്‍ പന്തികേടു തോന്നിയ സഹോദരന് ഉടനെ കൂക്കാനത്തെ വീട്ടില്‍ എത്തിയെങ്കിലും ഷിജിനയെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. മക്കള്‍: വൈഗ (പത്ത്), ദേവാംഗ് (ആറ്).