CLOSE

അനധികൃത എഴുത്ത് ലോട്ടറി നടത്തല്‍ :രണ്ടുപേര്‍ പിടിയില്‍

Share

അരീക്കോട്: അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂഴിപ്പാടം കേന്ദ്രീകരിച്ച് അനധികൃത എഴുത്ത് ലോട്ടറി നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മൂഴിപ്പാടം സ്വദേശികളായ ഷിനു (38), ശ്രീജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. മൂഴിപ്പാടത്തെ വീടിന് സമീപത്തു വെച്ച് വാട്‌സ്ആപ്പില്‍ എഴുത്ത് ലോട്ടറിക്കുള്ള അക്കങ്ങള്‍ കൈമാറുന്നതിനിടയില്‍ ആണ് ഇവര്‍ പിടിയിലായത്.

അരീക്കോട് എസ്.എച്ച്.ഒ ലൈജുമോന്‍, എസ്.ഐ അബ്ദുല്‍ അസീസ്, മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്. എഴുത്ത് ലോട്ടറി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *