CLOSE

സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Share

പാപ്പിനിശ്ശേരി: സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മക്കിണറിന് സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാറാണ് (32) അപകടത്തില്‍ പെട്ട് തല്‍ക്ഷണം മരിച്ചത്. ദേശീയപാതയില്‍ കീച്ചേരി പമ്പാലക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ പമ്പാലക്ക് സമീപത്തെ സര്‍വിസ് സ്‌റ്റേഷന് സമീപത്തു വെച്ച് ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ബസ് തട്ടിയതോടെ ബൈക്ക് യാത്രക്കാനായ യുവാവ് ബസിനടിയില്‍പെടുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തില്‍ കയറിയിറങ്ങുകയും ഹെല്‍മറ്റടക്കം തകരുകയും ചെയ്തു.

പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയില്‍ ചന്ദ്രമതിയുടെയും മകനായ സന്ദീപ് കുമാര്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: സനല്‍, സജിഷ്, ഷംന. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *