CLOSE

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം: വോട്ടര്‍പട്ടികയില്‍ 30 വരെ പേര് ചേര്‍ക്കാം

Share

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2022 പ്രകാരം വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ വര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. മൊബൈല്‍ ഫോണില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് (വി.എച്ച്.എ) ഡൗണ്‍ലോഡ് ചെയതോ ംംം.ി്‌ുെ.ശി എന്ന വെബ്സൈറ്റിലൂടെയോ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. നിലവില്‍ പേര് ചേര്‍ത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും നവംബര്‍ 30 വരെ നല്‍കാനും അവസരമുണ്ട്. 30 വരെ ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുത്ത് 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

അര്‍ഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ഈ പ്രക്രീയയില്‍ പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി.സൂര്യനാരായണന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ ജി.സുരേഷ്ബാബു, കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.സാജു, ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍, എസ്.അഭിജിത്ത്, എസ്, ഗോവിന്ദന്‍, രവീന്ദ്രന്‍ സി എന്നിവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *