CLOSE

ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു : യുവതി അറസ്റ്റില്‍

Share

ചങ്ങനാശ്ശേരി: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി പിടിയില്‍. തൃക്കൊടിത്താനം സ്വദേശിനിയായ 26 കാരിയാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് സമീപവാസിക്കൊപ്പം നാടുവിട്ടത്.

ഈ മാസം 11നായിരുന്നു കേസിനാസ്പദമായ സംഭവം. അംഗന്‍വാടിയില്‍ നിന്ന് കുട്ടിക്ക് പോഷകാഹാരം വാങ്ങുന്നതിനായി പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് സമീപവാസിയുമായുള്ള യുവതിയുടെ ഫോണ്‍ സന്ദേശം കണ്ടെത്തി. ഇതോടെ യുവതിയുടെ ഭര്‍ത്താവ് തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് താമസിക്കുന്ന യുവാവിനെയും കാണാനില്ലെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് ഇരുവരെയും ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *