കോഴിക്കോട്: ട്രെയിനില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
യുവതിയുടെ പരാതിയില്‍ റെയില്‍വേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രെയിനില്‍ നിന്നും അതിക്രമം ഉണ്ടയപ്പോള്‍ തന്നെ പ്രതികരിച്ച യുവതി പിന്നീട് കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.