CLOSE

കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി; വഞ്ചിയൂര്‍ കോടതിയുടേതാണ് ഉത്തരവ്

Share

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. വഞ്ചിയൂര്‍ കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കുഞ്ഞിന്റെ വൈദ്യ പരിശോധന കോടതി പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു . സിഡബ്ല്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയില്‍ ഹാജരായത്.

ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സിഡബ്ല്യുസി കോടതിയില്‍ ഹാജരാക്കിയിരുന്നു . ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെയാണ് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. കേസ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *