തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ഷിഫ്റ്റ് അനുസരിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരില്ല എന്ന അധ്യാപകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അധ്യാപക സംഘടനകളും ഈ കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു.
ഇന്ന് ചേര്‍ന്ന അവലോകന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. കൂടാതെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നൊരു പൊതുവിലയിരുത്തലാണ് ഉള്ളത് അതുകൊണ്ട് സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരേയാക്കണം എന്ന തീരുമാനം വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനായി മുഖ്യമന്ത്രിക്ക് ഫയല്‍ വിട്ടുകൊടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്തിരിക്കുന്നത്.