CLOSE

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നിയമ വിരുദ്ധം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Share

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നിയമവിരുദ്ധമാണെങ്കില്‍ എന്തുകൊണ്ട് നിയമപരമായ നടപടിയെടുക്കുന്നില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ നയം രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം തേടിയിട്ടുണ്ട് സര്‍ക്കാര്‍. ഇത്രയും സമയം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ക്ക് എതിരെ ജില്ല കളക്ടര്‍മാര്‍ നടപടി എടുക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും എടുത്ത നടപടികള്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published.