കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാംവാര്ഡിലേക്ക് നടന്ന ഉപതിരിഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം. 116 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു.
ബാബുവിന് 417 വോട്ടും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ കെ.വി സുഹാസിന് 301 ഉം, എന്‍ഡിഎയിലെ ടി.വി പ്രശാന്തിന് 248 വോട്ടും ലഭിച്ചപ്പോള്‍ യുഡിഎഫ് അപരനായ എ ബാബുവിന് 12 ഉം, യുഡിഎഫ് റിബലായ കെ.പി മധുവിന് 7 ഉം വോട്ടുകള്‍ ലഭിച്ചു. ശക്തമായ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ്ങാണ് നടന്നത്. ഇവിടെ കൗണ്‍സിലറായിരുന്ന യുഡിഎഫിലെ ബിനീഷ് രാജ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.