CLOSE

റിയല്‍ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നിക്ഷേപം; രേഖകള്‍ കണ്ടെത്തിയെന്ന് ഇ.ഡി

Share

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയെന്ന് ഇ ഡി. നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിര്‍ണ്ണായക തെളിവുകള്‍ പിടിച്ചെടുത്തു. റിയല്‍ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നിക്ഷേപമെന്ന് ഇ ഡി വ്യക്തമാക്കി. വിദേശത്തെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇ ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്.

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.

പരിശോധനയ്ക്കെത്തിയ മൂവാറ്റുപുഴയില്‍ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു വെച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം തമര്‍ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍, പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.