CLOSE

ഒമിക്രോണിന്റെ വ്യാപന തോത് ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന

Share

നീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന തോത് ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ കോവിഡ് വാക്‌സീന്റെ ഫലം കുറയ്ക്കും. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്കു പടരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡിസംബര്‍ 9 വരെയുള്ള കണക്കനുസരിച്ച് ഒമിക്രോണ്‍ വകഭേദം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഡെല്‍റ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും കൂടുതല്‍ ഗുരുതരമായി ബാധിച്ച ബ്രിട്ടനിലും ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. ഡെല്‍റ്റയെക്കാള്‍ അതിവേഗം ഒമിക്രോണ്‍ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഒമിക്രോണ്‍ ബാധിതര്‍ പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് പറയാന്‍ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോണ്‍ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.