CLOSE

കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഭജന

Share

പാലക്കുന്ന് : കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തില്‍ 13-മത് ഉദയാസ്തമന ഭജന ശനിയാഴ്ച നടക്കും. ക്ഷേത്ര സ്ഥാനികന്മാരുടെ കര്‍മികത്വത്തില്‍ രാവിലെ 6.53ന്
ഉദയത്തിന് പ്രാര്‍ഥനയും വിളക്ക് കൊളുത്തലും. തുടര്‍ന്ന് വിവിധ ക്ഷേത്ര ഭജന സമിതികളുടെ ഭജന.
കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം (ഉദയം മുതല്‍ 8 വരെ),
ബേക്കല്‍ കോട്ട മുഖ്യപ്രാണ ക്ഷേത്രം
(8-9.30), പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം (9.30-11), കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം (11-12.30), തൃക്കണ്ണാട് ഓംങ്കാരം (12.30-2), പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം(2-3.30), വീരഹനുമാന്‍ കറന്തക്കാട് കാസര്‍കോട് (3.30-5), കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം (5 മുതല്‍ അസ്തമയം വരെ) എന്നീ ഭജന സമിതികളാണ് ഭജനം ആലപിക്കുന്നത്. തുടര്‍ന്ന് സമര്‍പ്പണവും പ്രസാദ വിതരണവും.
ഭക്തര്‍ക്ക് വിളക്കില്‍ എണ്ണ, ബത്തി, ശര്‍ക്കര, തുളസി, കദളിപ്പഴം എന്നിവ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം. ചൊവ്വാഴ്ച നാളുകളില്‍ സന്ധ്യാ വിളക്കിന് ശേഷം ഭജന പ്രാര്‍ഥനയായി സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍ :
9961670528, 7592080916.

Leave a Reply

Your email address will not be published.