CLOSE

വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

Share

കോട്ടയം : പാലായില്‍ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍ ആണ് മരിച്ചത്. തകര്‍ന്ന് വീഴാനായ പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറിയതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങള്‍: അശ്വിന്‍, എഡ്വിന്‍. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published.