CLOSE

യാത്രാ നിരക്ക് പുതുക്കണം; സംസ്ഥാനത്ത് ഡിസംബര്‍ 30 ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

Share

: സംസ്ഥാനത്ത് ഈ മാസം 30 ന് ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക്. യാത്ര നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക്. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

ഇന്ധനവില വര്‍ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *