CLOSE

ഒമിക്രോണ്‍: തിയേറ്ററുകളില്‍ 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി തിയേറ്ററുകളില്‍ 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാത്രി 10 മുതല്‍ രാവിലെ 5 വരെയാണു നിയന്ത്രണങ്ങള്‍. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയില്‍ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവില്‍ 50 ശതമാനമാണ്. ഇതു കര്‍ശനമായി തുടരും. പുതുവത്സരാഘോഷത്തില്‍ വലിയ ആള്‍ക്കൂട്ട സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ പോലീസ് പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *