CLOSE

കെ റെയില്‍; വീട് കയറി പ്രചാരണം, പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും: കെ സുധാകരന്‍

Share

കെ റെയില്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അടുത്താഴ്ച മുതല്‍ ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിര്‍ത്തി സമരമുഖത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വന്തം ഏജന്‍സിയെ വെച്ച് പണം തട്ടിപ്പ് സ്വപ്നം കാണേണ്ട. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനിടെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വിജയിക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടേണ്ടി വരും. ദേശീയപാതാ വികസിപ്പിക്കാതിരിക്കണം, അഥവാ വികസിപ്പിച്ചാല്‍ ടോള്‍ നിരക്ക് കൂട്ടേണ്ടി വരും. ട്രെയിനില്‍ എസി ക്ലാസ് ടിക്കറ്റുകളുടെ തുക വര്‍ധിപ്പിക്കേണ്ടിയും വരും. എങ്കില്‍ മാത്രമേ സില്‍വര്‍ ലൈനില്‍ ആള് കയറൂവെന്ന് വിഡി സതീശന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് ആഭിമുഖ്യം ഇടത് സര്‍ക്കാരിനെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് കെ റെയില്‍ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *