CLOSE

ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപെട്ട് നിയമസഭയില്‍ സൈക്കിളിലെത്തി പ്രതിപക്ഷം

Share

തിരുവനന്തപുരം: ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ വേറിട്ട പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ നടപടികളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെയും നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാറിന്റെയും സമീപനത്തിനെതിരെയാണ് യു.ഡി.എഫ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

പഞ്ചാബ് കുറച്ചപ്പോള്‍ അവിടെ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് ഇളവ് നല്‍കിയതെന്ന് പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ ഇളവ് നല്‍കാമെന്നായിരുന്നു മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നതെന്നും സതീശന്‍ ഓര്‍മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നികുതി ഇനിയും കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *