CLOSE

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Share

സ്‌കോള്‍-കേരള മുഖേന, 2021-23 ബാച്ചിലേക്ക് ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് മൂന്ന്) എന്നീ വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്രാക്ടിക്കല്‍, പ്രാക്ടിക്കല്‍ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളില്‍ അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനസഹായികളും, ലാബ് സാകര്യവും, പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസ്സുകളും ലഭിക്കും. തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായിരിക്കും പഠനക്രേന്ദ്രങ്ങളായി അനുവദിക്കുന്നത്. പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തില്‍ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളില്‍ അപേക്ഷിക്കാം. സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍, ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ഥിക്ക് മുന്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷന്‍ തെരഞ്ഞെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.

www.scolekerala.org ലൂടയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ ഡിസംബര്‍ 15 വരെയും, 60 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് മുഖേന ഫീസടക്കാം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒറ്റ ഘട്ടമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓഫ് ലൈന്‍ പേയ്മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്മെന്റ്) തെരഞ്ഞെടുക്കുന്നവര്‍ രജിസ്ട്രേഷന്‍ രണ്ട് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കേണ്ടത്. ഓഫ്ലൈന്‍ പേയ്മെന്റ് മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും, രജിസ്ട്രേഷനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടും തപാല്‍മാര്‍ഗ്ഗവും എത്തിക്കാവുന്നതാണ്. സംസ്ഥാന ഓഫീസിലേക്ക് സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗം അപേക്ഷ അയക്കേണ്ട വിലാസം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12.

Leave a Reply

Your email address will not be published. Required fields are marked *